Connect with us

International

മലേഷ്യന്‍ വിമാനം: സിഗ്നലുകള്‍ ബ്ലാക്‌ബോക്‌സിന്റെത് തന്നെ

Published

|

Last Updated

പെര്‍ത്ത്: തകര്‍ന്നുവീണ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചിലിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അന്തര്‍ഭാഗത്ത് നിന്ന് ലഭിച്ച സിഗ്നലുകള്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സിന്റെത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. തിരച്ചിലിന് നേതൃത്വം നല്‍കുന്ന ജോയിന്റ് ഏജന്‍സി കോ ഓര്‍ഡിനേറ്റര്‍ സെന്റര്‍ (ജെ എ സി സി) തലവന്‍ റിട്ട. എയര്‍ചീഫ് മാര്‍ഷല്‍ ആംഗസ് ഹുസ്റ്റണാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കടലിനടിയില്‍ 4500 മീറ്റര്‍ അകലെ നിന്നാണ് ഓസ്‌ട്രേലിയന്‍ നാവികസേനാ കപ്പലായ ഓഷ്യന്‍ ഷീല്‍ഡിന് ബ്ലാക് ബോക്‌സ് സിഗ്നല്‍ ലഭിച്ചത്. രണ്ട് മണിക്കൂറിലേറെ ഈ സിഗ്നല്‍ പിന്തുടരാന്‍ കപ്പലിന് സാധിക്കുകയും ചെയ്തു. നേരത്തെ ചൈനയുടെ തിരച്ചില്‍ കപ്പലിനും സിഗ്നല്‍ ലഭിച്ചിരുന്നു.

---- facebook comment plugin here -----

Latest