Connect with us

Kerala

ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന് സോണിയ

Published

|

Last Updated

തൃശൂര്‍: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരില്‍ സംസാരിക്കുകയായിരുന്നു. സോണിയാഗാന്ധി. രാജ്യത്തെ ഭിന്നിപ്പിക്കുന്നവരെ അകറ്റി നിര്‍ത്തണം. കേവലം ഒരു വ്യക്തിക്കുവേണ്ടിയാണ് ബി ജെ പി തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. അധികാരത്തിലെത്തിയാല്‍ ഇവര്‍ തനിനിറം കാട്ടുമെന്നും സോണിയ ആരോപിച്ചു.

സി പി എമ്മിനെയും സോണിയ വിമര്‍ശിച്ചു. കേരളത്തിന്റെ പ്രതിപക്ഷത്തിന്റെത് കാലഹരണപ്പെട്ട ആശയങ്ങളാണ്. സി പി എം അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി. അവര്‍ക്ക് ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി ഭരണം കാഴ്ചവെക്കാനാവില്ലെന്നും സോണിയ ആരോപിച്ചു.