Connect with us

Gulf

അബുദാബി ഏഷ്യയിലെ മികച്ച വിമാനത്താവളം

Published

|

Last Updated

അബുദാബി: മാര്‍ക്കറ്റിംഗ് മേഖലയിലെ ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും നല്ല വിമാനത്താവളത്തിനുള്ള അവാര്‍ഡ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കി. മലേഷ്യയിലെ കുഷിംഗില്‍ നടന്ന ചടങ്ങിലാണ്‌റൂട്ട്‌സ് മാര്‍ക്കറ്റിംഗ് അവാര്‍ഡിന് അബുദാബി വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനമുണ്ടായത്.
40 ലക്ഷം മുതല്‍ രണ്ടു കോടി വരെ വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്നാണ് അബുദാബി വിമാനത്തവാളം അവാര്‍ഡിന് അര്‍ഹമായത്. അടുത്ത സെപ്തംബറില്‍ ചിക്കാഗോയില്‍ നടക്കുന്ന റൂട്ട്‌സ് മാര്‍ക്കറ്റിംഗ് ഇന്റര്‍നാഷനല്‍ സമ്മേളനത്തില്‍ അബുദാബി വിമാനത്തവാളം ഏഷ്യന്‍ ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളത്തെ തിരഞ്ഞെടുക്കാനാണ് ചിക്കാഗോയില്‍ ഒത്തു ചേരുന്നത്.
ഏഷ്യയിലെ മറ്റു വിമാനത്തവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി അബുദാബി വിമാനത്താവളത്തിന്റെ പ്രധാന്യത്തെ അറിയിക്കുന്നതാണ് ഈ അവാര്‍ഡെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറേറ്റ് കൗണ്‍സില്‍ തലവന്‍ അലി മാജിദ് അല്‍ മന്‍സൂരി പറഞ്ഞു. മറ്റു വ്യോമയാന സ്ഥാപനങ്ങളുമായി അബുദാബി വിമാനത്താവളം കാത്തുസൂക്ഷിക്കുന്ന സുദൃഢമായ ബന്ധവും യാത്രക്കാരുടെ സുരക്ഷക്കും സുഖത്തിനുമായി ചെയ്യുന്ന സേവനങ്ങളും കാരണമാണ് പുതിയ അംഗീകാരമെന്നും അല്‍ മന്‍സൂരി പറഞ്ഞു.
വ്യോമയാന രംഗത്തെ 700 സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്ത മലേഷ്യയിലെ സറാപാക്കില്‍ വെച്ചാണ് അബുദാബി വിമാനത്താവള അധികൃതര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.