Connect with us

National

ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള അത്യാധുനിക സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാനിലെ പൊഖ്രാനില്‍ നിന്നാണ് മിസൈല്‍ പരീക്ഷണ വിക്ഷേപണം നടത്തിയത്. വിക്ഷേപണം വിജയകരമായിരുന്നുവെന്നും ഉദ്ദേശിച്ച സ്ഥലത്ത് മിസൈല്‍ പതിച്ചതായും പ്രതിരോധ വകുപ്പിലെ വക്താവ് എസ് ഡി ഗോസ്വാമി പറഞ്ഞു. ഉന്നത സൈനിക മേധാവികള്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. മിസൈലിന്റെ വിജയകരമായ പ്രക്ഷേപണം നടത്തിയ ടീമംഗങ്ങളെ സൈനിക ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. റഷ്യയുമായി സഹകരിച്ച് ഇന്ത്യ നിര്‍മിച്ച ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യയുടെ കര, നാവിക സേനകള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest