Connect with us

Business

മലബാര്‍ ഗോള്‍ഡിന്റെ തലശ്ശേരി ഷോറും ഉദ്ഘാടനം ചെയ്തു

Published

|

Last Updated

തലശ്ശേരി: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം തലശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ കെ പി വീരാന്‍കുട്ടി, അബ്ദുല്‍ മജീദ് എം, എ കെ നിഷാദ്, കെ പി അബ്ദുസ്സലാം, കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ജലീല്‍ ഇ, ജലീല്‍ ആര്‍, ഷെറീജ് കെ പി, ഡയറക്ടര്‍മാരായ ഷമീര്‍ പി, യൂനുസ് എന്നിവര്‍ സംബന്ധിച്ചു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ജനപ്രിയ ബ്രാന്‍ഡുകളായ മൈന്‍ ഡയമണ്ട്‌സ് ജ്വല്ലറി, ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, ഡിവൈന്‍ ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി, എത്ത്‌നിക്‌സ് ഹാന്‍ഡ് ക്രാഫ്റ്റഡ് ജ്വല്ലറി, പ്രെഷ്യ പ്രെഷ്യസ് ജം ജ്വല്ലറി, സ്റ്റാര്‍ലറ്റ് കിഡ്‌സ് ജ്വല്ലറി, എന്നിവയിലെ അത്യാകര്‍ഷകവും പുതിയ ഫാഷനിലുമുള്ളതുമായ ഡിസൈനുകളും സ്വിസ്സ് വാച്ചുകളുള്‍പ്പെടെയുള്ള ലോകോത്തര ബ്രാന്റഡ് വാച്ചുകളും തലശ്ശേരി ഷോറൂമില്‍ അണിനിരത്തിയിട്ടുണ്ട്.

Latest