Connect with us

Kozhikode

സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

Published

|

Last Updated

കോഴിക്കോട്: ഡോ. സുകുമാര്‍ അഴീക്കോട് ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍ പൊതുജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. പ്രാഥമികഘട്ടം മേഖലാടിസ്ഥാനത്തില്‍ ഈ മാസം 25, 27, 29 തീയതികളില്‍ തൃശൂര്‍, കോട്ടയം, തിരൂര്‍ എന്നിവിടങ്ങളില്‍ നടക്കും. 18 വയസു പൂര്‍ത്തിയായ ഏവര്‍ക്കും മത്സരിക്കാം. “അഴീക്കോടിന്റെ പ്രഭാഷണകല” എന്നതാണ് വിഷയം. ഓരോ മേഖലയിലും നിന്നും തിരഞ്ഞെടുക്കുന്ന 10 പേര്‍ക്കുള്ള ഫൈനല്‍ മെയ് 11ന് കോഴിക്കോട് നടക്കും. 12ന് ടൗണ്‍ ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്ന അഴീക്കോട് ജന്മദിനാഘോഷ വേദിയില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. ഒന്നാം സ്ഥാനത്തിന് സ്വര്‍ണ മെഡല്‍, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് വെള്ളി മെഡലുകള്‍ എന്നിവക്കു പുറമെ ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും പതിനായിരം രൂപ ക്യാഷ് അവാര്‍ഡ് വീതവും നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 22ന് മുന്‍പ് പേര് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9446066314, 9447935259 നമ്പറുകളില്‍ ബന്ധപ്പെടുക. അഴീക്കോട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുസ്സമദ് സമദാനി, വൈസ് ചെയര്‍മാന്‍ ജയരാജ് വാര്യര്‍, കെ രാജന്‍, സുരേഷ്ബാബു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest