Connect with us

Gulf

ദുബൈ വിമാനത്താവള റണ്‍വേ വിപുലീകരിക്കുന്നു

Published

|

Last Updated

ദുബൈ: ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേ വിപുലീകരിക്കുന്നു. സുരക്ഷ കൂടുതല്‍ കുറ്റമറ്റതാക്കാനും മികച്ച സര്‍വീസും കൂടുതല്‍ വിമാനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടാണ് റണ്‍വേ വികസിപ്പിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ഒന്നിന് തുടങ്ങും.
വടക്കുഭാഗത്തെ 4,000 മീറ്റര്‍ റണ്‍വേയാണ് റീടാറിംഗ് നടത്തുക. വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെക്കുഭാഗത്തെ റണ്‍വേ മെയ് ഒന്നു മുതല്‍ 31 വരെയും വടക്കു ഭാഗത്തെ റണ്‍വേ മെയ് 31 മുതല്‍ ജൂലൈ 20 വരെയും അടക്കും.
വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 26 ശതമാനമാക്കി ചുരുക്കും. ഇവിടെ നിന്നുമുള്ള സര്‍വീസുകള്‍ ദുബൈ വേള്‍ഡ് സെന്ററിലെ അല്‍ മക്തൂം ഇന്റര്‍നാഷനലില്‍ നിന്നാവും ഓപ്പറേറ്റ് ചെയ്യുക.
ഓരോ ആഴ്ചയിലും 600 ഓളം വിമാനങ്ങള്‍ അല്‍ മക്തൂമിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റണ്‍വേ വികസിപ്പിക്കുന്ന പ്രവര്‍ത്തി ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ ഏത് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെടുകയെന്ന് കൃത്യമായി അന്വേഷിച്ച് ഉറപ്പാക്കണമെന്ന് ദുബൈ എയര്‍പോര്‍ട്ട് സി ഇ ഒ പോള്‍ ഗ്രിഫ്ത്‌സ് അഭ്യര്‍ഥിച്ചു.

Latest