Connect with us

International

150 മനുഷ്യരെ ഭക്ഷിച്ച സഹോദരങ്ങള്‍ ജയില്‍ മോചിതരായി; ഉറക്കമില്ലാതെ പാക് ഗ്രാമം

Published

|

Last Updated

ഇസ്‌ലാമാബാദ്: നരഭോജികളായ സഹോദരന്മാെര ഭയന്ന് ഒരു ഗ്രാമത്തിന്റെ ഉറക്കം നഷ്ടപ്പെടുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഭഖര്‍ ജില്ലയിലെ ദര്‍യാ ഖാന്‍ പട്ടണത്തിലാണ് മനുഷ്യമാംസം ഭക്ഷിക്കുന്ന സഹോദരങ്ങള്‍ ഭീതി വിതക്കുന്നത്. നേരത്തെ നൂറിലധികം പേരെ കൊന്ന് തിന്ന ഇവര്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും മനുഷ്യമാംസം തേടിയിറങ്ങിയതാണ് ജനങ്ങളെ ഭീതിപ്പെടുത്തുന്നത്.

ആരിഫ്, ഫര്‍മാന്‍ സഹോദരങ്ങളാണ് മനുഷ്യ മാംസത്തില്‍ ആനന്ദം കണ്ടെത്തുന്നത്. ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ഇവരുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയോട്ടി കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആരിഫിനെ പോലീസ് പിടികൂടിയെങ്കിലും ഫര്‍മാന്‍ ഒളിവിലാണ്.

ശ്മശാനങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ മോഷ്ടിച്ച് ഭക്ഷണമാക്കിയ ഇവര്‍ 2011ലാണ് ആദ്യം അറസ്റ്റിലായത്. എന്നാല്‍ നരഭോജികള്‍ക്കെതിരെ നിയമമില്ലാത്തതിനാല്‍ ഇവരുടെ ശിക്ഷ കേവലം രണ്ട് വര്‍ഹത്തെ തടവിലും അമ്പതിനായിരം രൂപ പിഴയിലും ഒതുങ്ങി. ഇതുവരെ ഇവര്‍ 150 പേരെ ഭക്ഷണമാക്കിയിട്ടുണ്ടെന്നാണ് കണക്ക്.

Latest