Connect with us

Kerala

സ്‌കൂള്‍ തകര്‍ത്ത സംഭവം: മാനേജറെ അയോഗ്യനാക്കി

Published

|

Last Updated

കോഴിക്കോട്: മലാപ്പറമ്പ് എ യു പി സ്‌കൂള്‍ തകര്‍ത്ത സംഭവത്തില്‍ മാനേജറെ അയോഗ്യനാക്കി കോഴിക്കോട് ഡി ഡി ഇ ഉത്തരവിറക്കി. സ്‌കൂള്‍ തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്ത്വം മാനേജര്‍ക്കാണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാനേജറെ അയോഗ്യനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഏപ്രില്‍ 10ന് രാത്രിയാണ് സ്‌കൂള്‍ കെട്ടിടം ജെ സി ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. കെട്ടിടം പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

 

 

Latest