Connect with us

Kerala

ദേശീയ പാതയില്‍ കണ്ടയ്‌നര്‍ ലോറി കുടുങ്ങി; മണിക്കൂറുകളായി ഗതാഗത തടസ്സം

Published

|

Last Updated

കോഴിക്കോട്: ദേശീയപാത 17ല്‍ കണ്ടയ്‌നര്‍ ലോറി കുടുങ്ങി മണിക്കൂറുകളായി ഗതാഗത തടസ്സം തുടരുന്നു. രാമനാട്ടുകരക്കും ചേളാരിക്കുമിടയില്‍ കാക്കഞ്ചേരി വളവിലാണ് ഹരിയാനയില്‍ നിന്ന് വാഹനങ്ങളുമായി വരികയായിരുന്ന ഭീമന്‍ കണ്ടയ്‌നര്‍ കുടുങ്ങിയത്. റോഡ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഏറെ നേരം റോഡില്‍ കുടങ്ങിക്കിടന്ന വാഹനങ്ങള്‍ പിന്നീട് പോക്കറ്റ് റോഡുകള്‍ വഴി തിരിച്ചുവിടുകയായിരുന്നു. ഇപ്പോഴും കണ്ടയ്‌നര്‍ നീക്കാന്‍ കഴിഞ്ഞിട്ടില്ല.

---- facebook comment plugin here -----

Latest