Connect with us

Ongoing News

ഭൂമിക്ക് സമാനമായി പുതിയ ഗ്രഹം കണ്ടെത്തി

Published

|

Last Updated

ലോസ് ആഞ്ചലസ്: ഭൂമിക്ക് സമാനമായി മറ്റൊരു ഗ്രഹം കണ്ടെത്തി. ഭൂമിയില്‍ നിന്ന് 500 പ്രകാശവര്‍ഷം അകലെ ഗോള്‍ഡിലോക്ക് മേഖലയിലാണ് പുതിയ ഗ്രഹം വാനനിരീക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ ക്ലെപര്‍ ടെലിസ്‌കോപ്പാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിയോളം വലുപ്പമുള്ള ഗ്രഹത്തില്‍ ജലസാന്നിധ്യത്തിന് സാധ്യതയുണ്ടെന്നും കണക്ക്കൂട്ടുന്നു. കെപ്ലര്‍ 186 എഫ് എന്നാണ് ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്.

ഒരു നക്ഷത്രത്തെ വലം വെച്ചുകൊണ്ടിരിക്കുന്ന പുതിയ ഗ്രഹം 130 ദിവസം കൊണ്ടാണ് ഒരു ഭ്രമണം പൂര്‍ഥിയാക്കുന്നത്. ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഭൂമിയോട് കൂടുതല്‍ താദാത്മ്യം പുലര്‍ത്തുന്നത് കെപ്ലര്‍ 186 എഫ് ആണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Latest