Connect with us

National

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം വിദേശത്തേക്ക് കടത്തി: ആനന്ദ ബോസ്

Published

|

Last Updated

ന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബം വന്‍ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണവുമായി, നിധിശേഖരം തിട്ടപ്പെടുത്താന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷന്‍ ആനന്ദ ബോസ് രംഗത്ത്. ക്ഷേത്രത്തിന്റെ നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണക്കെടുപ്പിന്റെ രേഖകള്‍ കൊട്ടാരം അധികൃതര്‍ പൂഴ്ത്തിയതായും അമൂല്യസ്വത്തുക്കള്‍ വിദേശത്തേക്ക് കടത്തിയതായും അദ്ദേഹം പറഞ്ഞു. വിദേശത്തേക്ക് കടത്തിയ വസ്തുക്കള്‍ക്ക് പകരം അവയുടെ മാതൃകകളാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്.

ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മയുടെ കാലത്താണ് വന്‍ ക്രമക്കേട് നടന്നതെന്ന് ആനന്ദ ബോസ് ചൂണ്ടിക്കാട്ടുന്നു. പത്മ തീര്‍ഥ കുളത്തിനകത്ത് വന്‍ നിധി ശേഖരമുണ്ട്. ഇതിനെകുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരവും സംസ്ഥാന സര്‍ക്കാറും ഒത്തുകളിച്ചതിന് തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest