Connect with us

First Gear

16 കോടിയുടെ ലംബോര്‍ഗിനി കാര്‍ മലപ്പുറത്തുകാര്‍ക്ക് സ്വന്തം

Published

|

Last Updated

നിലമ്പൂര്‍: നാട്ടുകാര്‍ക്ക് കൗതുകമായി ലോകത്തെ ഏറ്റവും വില കൂടിയ ആഡംമ്പര കാര്‍. ഹൈട്ടക് നഗരങ്ങളില്‍ മാത്രം കാണുന്ന ആഡംമ്പര കാറുകളിലെ അതികായന്‍ ലംമ്പോര്‍ഗിനി സെസ്റ്റോ എലമെന്റോയാണ് മലപ്പുറത്തെത്തിയത്. ഈ ഇനത്തിലെ രാജ്യത്തെ ഏക കാറിന്റെ ഉടമകള്‍ വണ്ടൂര്‍ സ്വദേശികളാണ്.

lemborgini at mlpവിപണിയില്‍ പതിനാറ് കോടി ഇന്ത്യന്‍ രൂപ വിലയുള്ള കാര്‍ ഡല്‍ഹി സ്വദേശിയില്‍ നിന്നാണ് വണ്ടൂരിലെ കോട്ടമ്മല്‍ അംജദ്, അംജും എന്നീ സഹോദരങ്ങള്‍ കൈവശപ്പെടുത്തിയത്. ലംമ്പോര്‍ഗിനിയുടെ ഇരുപത് കാറുകള്‍ മാത്രമാണ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത് ഇന്ത്യയില്‍ എത്തിയ ഏക കാറാണ് വണ്ടൂര്‍ സ്വദേശികള്‍ സ്വന്തമാക്കിയത് ഡല്‍ഹിയില്‍ നിന്ന് ട്രക്കിലാണ് കാര്‍ കേരളത്തിച്ചത്.

മണിക്കൂറില്‍ 213 കിലോ മീറ്റര്‍ വേഗതയില്‍ ഓടുന്ന കാറിന് സ്റ്റാര്‍ട്ട് ചെയ്ത് രണ്ട് സെക്കന്റിനകം 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാനാകും. ഒരു കിലോ മീറ്റര്‍ ഓടുന്നതിന് രണ്ട് ലിറ്റര്‍ പെട്രോള്‍ ആവശ്യമുള്ള കാറിന് കേരളത്തിലെ റോഡുകള്‍ സുഗമമാവില്ലന്നാണ് നിഗമനം. ഉടമകള്‍ കാറുമായി കഴിഞ്ഞ ദിവസം വണ്ടൂര്‍, നിലമ്പൂര്‍, ഭാഗളില്‍ റോഡ് ഷോ നടത്തിയിരുന്നു.

ദുബൈയിലെ റാസ് പെട്രോളിയത്തിന്റെ ഉടമകളും മെട്രോ ഗ്രൂപ്പിന്റെ ഡയരക്ടര്‍ മാരുമായ അംജദ്, അംജും സഹോദരങ്ങള്‍ ആഡംമ്പര വാഹനങ്ങളുടെ താത്പര്യക്കാരാണ് ജാഗ്വര്‍, ഹമ്മാര്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് തുടങ്ങിയവ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട് അഞ്ചരക്കോടി രൂപ വിലയുള്ള ബെന്റിലി കോണിമെന്റല്‍ ജി ടിയും വാങ്ങി ദുബൈയില്‍ നിന്ന് കൊച്ചിയിലെത്തിച്ചിട്ടുണ്ട് അടുത്ത ദിവസം ജി ടി യും വണ്ടൂരിലെത്തും.

 

---- facebook comment plugin here -----

Latest