Connect with us

Gulf

മെര്‍സ് വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ സൗദി നിര്‍ദേശം

Published

|

Last Updated

ജിദ്ദ; മെര്‍സ് കൊറോമ വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രോഗബാധ കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സൗദ്യയുടെ നടപടി. ഒരാഴ്ചക്കിടെ കൂടുതല്‍ മെര്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം ജാഗ്രത പുലര്‍ത്താന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ ബാധിക്കുന്ന മാരക വൈറസാണ് മെര്‍സ്. ഇതിന് ഇതുവരെ പ്രതിവിധി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ബന്ധപ്പെട്ട വിഭാഗം ഈ രോഗത്തിനെതിരെ മതിയായ ബോധവല്‍ക്കരണവും രോഗം പടരാതിരിക്കാനുള്ള നടപടികളും നടത്തിവരുന്നുണ്ട്.
പനി, ചുമ,ന്യൂമോണിയ, ശ്വാസതടസ്സം, അതിസാരം, വൃക്ക തകരാര്‍ എന്നിവ പോലെ ഇതും പകരുന്നതാണ്. രോഗികളുമായി നേരിട്ട് ഇടപഴകാതിരിക്കുക, രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുള്ളി ദേഹത്ത് വീഴാതിരിക്കുക, രോഗിയുടെ മൂക്ക്, വായ, കണ്ണുകള്‍ എന്നിവ സ്പര്‍ശിച്ച വസ്തുക്കള്‍ തൊടാതിരിക്കുക എന്നിവ രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. 800 249 4444 എന്ന നമ്പറില്‍ വിളിച്ചാല്‍ മെര്‍സിനെ കുറിച്ച് കൂടുതല്‍ അറിയാമെന്നും അധികൃതര്‍ അറിയിച്ചു.

Latest