Connect with us

Kerala

നിലവാരമില്ലാത്ത ബാര്‍ ലൈസന്‍സ് പുതുക്കേണ്ടതില്ല: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്തിന്റെ മദ്യനയ രൂപവത്കരണ പ്രക്രിയ നടക്കുന്ന ഈ ഘട്ടത്തില്‍ ഏപ്രില്‍ രണ്ടിന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടുന്നത് അപക്വമാണെന്ന് ജസ്റ്റിസ് ജസ്റ്റിസ് ചിദംബരേശിന്റെ ബഞ്ച് നിരീക്ഷിച്ചു. തങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് 54 നിലവാരമില്ലാത്ത ബാറുടമകള്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

ബാര്‍ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നയം സ്വീകരിച്ചിട്ടില്ല. സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ടതില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഫോര്‍ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ബാറുകള്‍ക്ക് മാത്രമാണ് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതുള്ളൂവെന്നാണ് ഈ മാസം രണ്ടിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിലവാരമില്ലാത് 400ലധികം ബാറുകളുടെ ലൈസന്‍സ് ഇതോടെ റദ്ദാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ജസ്റ്റിസ് സി ടി രവികുമാര്‍ കേസില്‍ വിധിപ്രഖ്യാപിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.