Connect with us

Eranakulam

മട്ടാഞ്ചേരി പാലം ജി സി ഡി എ ഏറ്റെടുത്തു; ടോള്‍ ബൂത്ത് പൂട്ടി

Published

|

Last Updated

കൊച്ചി: മട്ടാഞ്ചേരിയ ബി ഒ ടി പാലം ജി സി ഡി എ ഏറ്റെടുത്തു. തുടര്‍ന്ന് ടോള്‍ബൂത്ത് അടച്ചുപൂട്ടി സീല്‍ ചെയ്തു. ഇതോടെ ഒരു വ്യാഴവട്ടത്തിലേറെയായി തുടര്‍ന്നുവന്ന ടോള്‍ പിരിവിന് അവസാനമായി. ഉത്സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തിലാണ് വിശാല കൊച്ചി അധികൃതര്‍ പാലം ഏറ്റെടുത്തത്. അതേസമയം, ടോള്‍ പിരിവ് തുടരുന്നതിന് നിര്‍മാണ കമ്പനിയായ ഗാമണ്‍ ഇന്ത്യ ലിമിറ്റഡിന് അവകാശമുണ്ടെന്നും അത് നേടിയെടുക്കാന്‍ കോടതിയെ സമീപിക്കുമെന്നും കമ്പനി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഹെെക്കോടതിയില്‍ ഇതു സംബന്ധിച്ച് ഹരജി നല്‍കിയിട്ടുണ്ട്. ഇത് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ടോള്‍ പിരിവ് നിര്‍ത്തുന്നതിനെ ചൊല്ലി ജി സി ഡി എയും ഗാമണ്‍ കമ്പനിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. 2005 ജനുവരി 24ലെ സര്‍ക്കാര്‍ കരാര്‍ അനുസരിച്ച് ടോള്‍ പിരിക്കാനുള്ള അധികാരം കമ്പനിക്കുണ്ടെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ ടോള്‍ പിരിവിന്റെ കാലാവധി കഴിഞ്ഞുവെന്ന നിലപാടിലാണ് ജി സി ഡി എ.

2000ത്തിലാണ് മട്ടാഞ്ചേരി പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. 13 വര്‍ഷമായിരുന്നു ടോള്‍ പിരിക്കാനുള്ള കാലാവധി. ഇതുകഴിഞ്ഞ് ഒന്‍പത് മാസം പിന്നിട്ട ശേഷമാണ് ജി സി ഡി എ ഇപ്പോള്‍ പാലം ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ ആദ്യ ബി ഒ ടി പാലമാണിത്. കൊച്ചിയെ വില്ലിംഗ് ടണ്‍ എെലന്റുമായി ബന്ധപ്പെടുത്തുന്നത് ഇൗ പാലമാണ്.