Connect with us

Kerala

മഠത്തിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് കേരളം

Published

|

Last Updated

ന്യൂഡല്‍ഹി: ഗെയ്ല്‍ ട്രേഡ്‌വെലിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് കേരളം സുപ്രീംകോടതിയില്‍. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസെടുക്കേണ്ടതായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് കേരളത്തിന്റെ വാദം.

മഠത്തിനെതിരെ കേസെടുക്കാത്ത പോലീസി നിലപാടിനെതിരെ സുപ്രീംകോടതി അഭിഭാഷകനായ ദീപക് പ്രകാശ് ആണ് ഹരജി സമര്‍പ്പിച്ചത്. ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യം, മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍ രാധാകൃഷ്ണന്‍, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്.

ഉന്നത തല ഇടപെടല്‍ മൂലമാണ് മഠത്തിനെതിരെ കേസെടുക്കാത്തതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത്തരം കേസുകളില്‍ പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച ലളിതകുമാരി കേസിലെ വിധിയില്‍ പറയുന്നുണ്ട.

.

 

Latest