Connect with us

Gulf

അകാരണമായ പ്രവേശനവിലക്ക് മനുഷ്യാവകാശ ലംഘനം: ആംനസ്റ്റി

Published

|

Last Updated

  • ഖത്തറില്‍ തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌കരണത്തിനു സാധ്യത

QNA_QatarFlag_New2728052013ദോഹ: രാജ്യത്ത് ജോലിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനവിലക്കേര്‍പ്പെടുത്താനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാ ഷണല്‍.വിദേശിയായ ഒരു പൗരന്‍ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സ്വകാര്യഏജന്‍സികളെ ഏല്‍പ്പിക്കുന്നത് മനുഷ്യാവകാശലംഘനമാണ്.ലോക തൊഴിലാളി ദിനമായ മെയ്ദിനത്തില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ച ആംനസ്റ്റി ഡയറകറ്റര്‍ ഓഡ്രി ഗോറനാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഖത്തറില്‍ നിലവിലുള്ള എക്‌സിറ്റ് പെര്‍മിറ്റ് നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്‍ ശര്ഖ് പത്രത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ആംനസ്റ്റി ഡയറക്റ്റര്‍. കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ട്. എന്നാല്‍ ഈ അധികാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളിലും ഇടപെടാത്തവര്‍ക്ക് പോ ലും രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കെര്‍പെടുത്തുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും ആംനസ്റ്റി ഉള്‍പെടെയുള്ള പൊതു സമൂഹത്തെ പങ്കാളികളാക്കി ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു. രാജ്യത്തെ 90 ശതമാനം തൊഴിലുടമകളും തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഖത്തറില്‍ നിലവിലുള്ള നിയമത്തിനു വിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.

പ്രഖ്യാപിത വേതന സംരക്ഷണ പദ്ധതി, ഒരു ലക്ഷം തൊഴിലാളികളെ ഉള്‍കൊള്ളുന്ന രണ്ടു ലേബര്‍ സിറ്റികള്‍, ഇംഗ്ലീഷോ അറബിയോ അറിയാത്ത തൊഴിലാളികള്‍ക്കായി ബഹുഭാഷാ പരിഞാനമുള്ള ലേബര്‍ ഓഫീസര്‍മാരെ നിയമിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളെ കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു.

ഖത്തര്‍ തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോക്റ്റര്‍ അബ്ദുല്ല സാലെഹ് അല്‍ മുബാറക് സമ്മേളനം ഉല്‍ഘാടനം ചെയ്തു. ഇതിനിടെ, വിദേശ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡി.എല്‍.എ പേപ്പര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും സ്‌പോണ്‌സര്‍ഷിപ്പ് മാറ്റം നിയമവിധേയമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Latest