Connect with us

Kerala

മഞ്ചേരി മെഡിക്കല്‍ കോളജ് എം ബി ബി എസ് പ്രവേശനം തടഞ്ഞു

Published

|

Last Updated

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ പുതിയ ബാച്ച് എം ബി ബി എസ് പ്രവേശനം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞു. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കോളജില്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന എം ബി ബി എസ് കോഴ്‌സിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.

മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍ കഴിഞ്ഞ ഏപ്രിലില്‍ രണ്ട് ഘട്ടങ്ങളിലായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്.

കോളജിലെ ഭൗതിക സൗകര്യങ്ങള്‍, ഡോക്ടര്‍മാരുടെ നിയമനങ്ങള്‍ എന്നിവ സംബന്ധിച്ചും ഒ പി, ഐ പി, രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠന സൗകര്യങ്ങള്‍, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സുകള്‍, കുടിവെള്ളം, റോഡ്, മാലിന്യ സംസ്‌കരണം, തുടങ്ങിയ കാര്യങ്ങളിലും മഞ്ചേരി മെഡിക്കല്‍ കോളജ് അസൗകര്യങ്ങളുടെ നടുവിലാണെന്നാണ് പരിശോധകരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. രണ്ടാം വര്‍ഷ ക്ലാസുകള്‍ തുടങ്ങാനിരിക്കെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ കിടത്തിചിക്തസ ആരംഭിക്കാത്തതും മെഡിക്കല്‍ കൗണ്‍സിലിന്റെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.