Connect with us

Gulf

കുവൈത്തില്‍ മലയാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഘം അറസ്റ്റില്‍

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. രണ്ട് സഊദികളും ഒരു ബിദുനിയും ഒരു ജോര്‍ദാന്‍ പൗരനുമാണ് പിടിയിലായത്. സുലൈബിയയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഏറെ നേരത്തെ ഏറ്റുമുട്ടലിന് ഒടുവിലാണ് പ്രതികളെ പിടികൂടാനായതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

അന്വേഷണ സംഘം എത്തിയപ്പോള്‍ അക്രമികള്‍ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു. ഇതോടെ സായുധസേനയെ ഉപയോഗിച്ച് വീട് വളഞ്ഞ ശേഷം ഏറ്റുമുട്ടലിലൂടെ ഇവരെ സംഘത്തെ പിടികൂടുകയായിരുന്നു. പോലീസ് വീട്ടിനകത്തേക്ക് കയറിയപ്പോള്‍ പര്‍ദ ധരിച്ച് സംഘത്തലവന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വിഫലമായി.

ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് രാത്രി പത്തരയോടെയാണ് ലപ്പുറം കൊളത്തൂര്‍ സ്വദേശി റാഷിദ് ജമലുല്ലൈലി തങ്ങള്‍ (25), കോഴിക്കോട് സ്വദേശി ശാര്‍ങ്ധരന്‍(55) എന്നിവര്‍ വെടിയേറ്റുമരിച്ചത്. ഇവരെ വെടിവെച്ചുവീഴ്ത്തിയ ശേഷം കൈവശമുണ്ടായിരുന്ന 13000 ദീനാര്‍ അക്രമികള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു. ബദര്‍ അല്‍ മുല്ല സെക്യൂരിറ്റി കമ്പനി ജീവനക്കാരായ ഇരുവരും സുലൈബിയയിലെ ഓണ്‍കോസ്റ്റ് കമ്പനിയില്‍ നിന്നും ബാങ്കില്‍ അടക്കാനുള്ള പണം ശേഖരിച്ച് സെക്യൂരിറ്റി വാഹനത്തിലേക്ക് നടന്നു വരുമ്പോഴായിരുന്നു വെടിവയ്പ്.

Latest