Connect with us

National

പണം നല്‍കി വാര്‍ത്ത: തിര. കമ്മീഷന് നടപടിയെടുക്കാമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്ത് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ അശോക് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച് തെറ്റായ കണക്കുകള്‍ സമര്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കാനും കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് ശ്രീ ചവാനെതിരായ അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Latest