Connect with us

National

വിദ്യാഭ്യാസ അവകാശ നിയമം: ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഇളവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഇളനുവദിച്ചുകൊണ്ട് സുപ്രിം കോടതി വിധി. വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന്  സുപ്രീ‌ കോടതി വ്യക്തമാക്കി.  പിന്നാക്ക വിഭാഗങ്ങള്‍ക്ക് 25% സംവരണം നല്‍കേണ്ടതില്ലെന്നും കോടതി  വിധിച്ചു. സര്‍ക്കാര്‍, എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഇളവ് ബാധകമാണ്. സ്വകാര്യ-ന്യൂനപക്ഷ മാനേജുമെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റു സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മാതൃഭാഷ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. ഭാഷ ഏതെന്ന് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും തിരഞ്ഞെടുക്കാം. വിദ്യാഭ്യാസ അവകാശം ഭരണഘടനാപരമാണെന്നും കോടതി വ്യക്തമാക്കി.

എം ഇ എസും കെ സി ബി സിയും വിധിയെ സ്വാഗതം ചെയ്തു. അതേസമയം സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് കെ എസ് യു പ്രസിഡന്റ് വി എം ജോയി പ്രതികരിച്ചു. വിദ്യാഭ്യാസ അവകാശ നിയമത്തെ ഹനിക്കുന്നതാണ് വിധിയെന്നും സ്വകാര്യ ചാനലില്‍ പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.