Connect with us

National

ജയില്‍ പുള്ളിക്ക് 35000 രൂപ ശമ്പള വാഗ്ദാനം

Published

|

Last Updated

ന്യൂഡല്‍ഹി: ജയില്‍പുള്ളികള്‍ക്ക് വന്‍തുക ശമ്പള വാഗ്ദാനവുമായി സ്വകാര്യ കമ്പനികള്‍ രംഗത്ത്. തീഹാര്‍ ജയിലില്‍ നിന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഇറങ്ങുന്ന 66 തടവുപുള്ളികള്‍ക്കാണ് വലിയ ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ എട്ട് വര്‍ഷത്തിലേറെയായി ജയില്‍ കഴിയുന്ന രാജു പ്രശാന്തിന് താജ്മഹല്‍ ഗ്രൂപ്പ് പ്രതിമാസം 35,000 രൂപ വാഗ്ദാനം ചെയ്തു. ഇഗ്‌നോയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദമെടുത്ത രാജുവിനെ അസിസ്റ്റന്റ് ബിസിനസ് ഡവലപ്‌മെന്റ് മാനേജരായാണ് നിയമിക്കുന്നത്.

വേദാന്ത ഗ്രൂപ്പ്, ഐ ഡി ഐ എം ഇന്ത്യ എന്നീ കമ്പനികളും ജയിലില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. തിഹാര്‍ ജയിലില്‍ നടന്ന നിയമന പരിപാടിയില്‍ 31 കമ്പനികള്‍ പങ്കെടുത്തു. നല്ല പെരുമാറ്റവും അച്ചടക്കവും വിലയിരുത്തിയ ശേഷമായിരുന്നു നിയമന തീരുമാനം.

Latest