Connect with us

Kerala

റോഡ് നിര്‍മാണം: സംസ്ഥാനത്തിന് 179 കോടിയുടെ കേന്ദ്രസഹായം

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ 18 റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തി വികസിപ്പിക്കുന്നതിന് 179 കോടിരൂപയുടെ കേന്ദ്രസഹായം അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് അറിയിച്ചു. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വിവിധ ജില്ലയില്‍ നിന്നായി 248 കിലോമീറ്റര്‍ റോഡാണ് ഈ പദ്ധതി പ്രകാരം വികസിപ്പിക്കാന്‍ ഉദ്ദേശ്യം. നാല് മാസത്തിനുള്ളില്‍ ടെണ്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടികള്‍ സ്വീകരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റോഡുകളുടെ നിര്‍മാണത്തിന് തുക അനുവദിച്ചത്. കണിയാപുരം- ആലുമ്മൂട്- പള്ളിപ്പുറം- പാച്ചിറ- ആണ്ടൂര്‍കോണം- അരുവിയോട്ടുകോണം- പോത്തന്‍കോട്- വാവരമ്പലം- വേങ്ങോട്- പാറക്കല്‍തൈക്കോട് (10 കി. .മി.- എട്ട് കോടിരൂപ), വെണ്‍പകല്‍വെട്ടം- കൊച്ചുവേളി- മാധവപുരം- ആള്‍സെയിന്റ്‌സ്‌കോളജ്, സ്റ്റേഷന്‍കടവ്- പെരുമാതുറ (10 കി.മി. – ഏഴ് കോടിരൂപ), ബാലരാമപുരം- കാഞ്ഞിരംകുളം- പൂവാര്‍ (15 കി. .മി.- 12 കോടിരൂപ).
കായംകുളം- മുട്ടംറോഡ് (11 കി. .മി. – എട്ട് കോടിരൂപ), കൊല്ലം- മുച്ചുകുന്ന്- അകലപ്പുഴ- തിക്കൊടി- തിക്കോടി ബീച്ച് (13. 8 കി. മി.- 10 കോടിരൂപ), പാങ്ങോട്- പുത്തൂര്‍- ചീരങ്കാവ്- എഴുകോണ്‍- നെടുമങ്കാവ്- മീയന്നൂര്‍- ചാത്തന്നൂര്‍ (34 കി. മി.- 25 കോടിരൂപ), കരുനാഗപ്പളളി- അമൃതപുരി- അഴീക്കല്‍ റോഡ് (18 കി. മി.- 13 കോടിരൂപ). മുല്ലപ്പള്ളി- ചെറുകോല്‍പ്പുഴ- കോഴഞ്ചേരിറോഡ് (23. 05 കി. .മി.- 16 കോടിരൂപ)
മാന്നാര്‍- ചെങ്ങന്നൂര്‍റോഡ് (10. 03 കി. മി.- എട്ട് കോടിരൂപ), കാഞ്ഞിരപ്പള്ളി- എലിക്കുളം (12.4 കി. മി.- ഒമ്പത് കോടിരൂപ), മണിമല- വെണ്ണിക്കുളം (10 കി. മി.- ഏഴ്‌കോടി). അപ്പോളോ ജംഗ്ഷനില്‍ തുടങ്ങി ഫാക്ട് ജംഗ്ഷന്‍- മേത്താനം പാലം- ചിറയന്‍ റേഷന്‍ കട വരെയും, ഫാക്ട് ജംഗ്ഷന്‍ മുതല്‍ മഞ്ഞുമ്മല്‍- കുന്നുംപുറം- മുട്ടാര്‍ ജംഗ്ഷന്‍ വഴിദേശീയപാതവരെയും ഉള്ള 11 കി. മി. (എട്ട് കോടിരൂപ), പുതിയകാവ്- പൂത്തോട്ട- എം എല്‍ എ റോഡ്- മാര്‍ക്കറ്റ് റോഡ്- ഏരൂര്‍- പുത്തന്‍കുളങ്ങര വരെയുള്ള 17.8 കി. .മി. (12 കോടിരൂപ), കാലടി മുതല്‍ മേലയാറ്റൂര്‍വരെയുള്ള 12 കി. മി. (ഒമ്പത് കോടി), വടുതല മുതല്‍ ചേരാനല്ലൂര്‍ ഫെറി വരെയും, അമൃതആശുപത്രി മുതല്‍ പള്ളിക്കവല വരെയും ദേശീയപാത 17- ലേക്കുള്ള ലിങ്ക്‌റോഡുകളും ഉള്‍പ്പടെ 10 കി. മി. (ഏഴ് കോടിരൂപ), കൂത്താട്ടുകുളം പിറവം വഴി മുളന്തുരുത്തിവരെ 10 കി. മി. (ഏഴ് കോടി). എടവണ്ണപ്പാറ മുതല്‍ വാഴക്കാട്‌വഴി ഫാറൂഖ്‌കോളജ് വരെയുള്ള 10 കിലോമീറ്റര്‍ (എട്ട് കോടിരൂപ), ചൊവ്വ- അഞ്ചരക്കണ്ടി- മട്ടന്നൂര്‍വരെ 10 കിലോമീറ്റര്‍ (ഏഴ് കോടിരൂപ) എന്നിങ്ങനെയാണ് ഈ പദ്ധതിപ്രകാരമുള്ള വികസനം.

 

Latest