Connect with us

Kerala

ബ്ലേഡ് മാഫിയ: ഗുണ്ടാ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ആഭ്യന്തര മന്ത്രി

Published

|

Last Updated

തൊടുപുഴ: ബ്ലേഡ് മാഫിയക്ക് കുരുക്കിടുന്നതിനായി ഗുണ്ടാനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ കുബേരയുമായി ശക്തമായി മുന്നോട്ട് പോകുമെന്നും മാഫിയകളിലെ വന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുണ്ടാ നിയമപ്രകാരമുള്ള കരുതല്‍ തടങ്കലിന്റെ കാലാവധി ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി വര്‍ധിപ്പിക്കുന്നത് പരിശോധിക്കും. ബ്ലേഡ് മാഫിയക്ക് ഇനി ജയിലറയാണ് സര്‍ക്കാര്‍ വിധിക്കുക. ബ്ലേഡ് മാഫിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉടന്‍ അത് അവസാനിപ്പിക്കണം. കേരള മണി ലെന്‍ഡേഴ്‌സ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശ്‌നമുണ്ടാകില്ല. അതേമസമയം നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഷൈലോക്കുമാരെ ഇരുമ്പറക്കുള്ളിലടയ്ക്കും.

പോലീസുകാരില്‍ ചിലര്‍ക്ക് ഇത്തരം ബ്ലേഡ് മാഫിയയുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങള്‍ സമര്‍ിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി നിവേദിത പി ഹരനെ ചുമതലപ്പെട്ടുത്തിയിട്ടുണ്ട്. ബ്ലേഡ് മാഫയയുമായി ബന്ധമുള്ള പോലിസുകാരെ സേനയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Latest