Connect with us

International

തുര്‍ക്കിയില്‍ ഖനിയില്‍ സ്‌ഫോടനം: 201 തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

പരുക്കേറ്റ തൊഴിലാളികെള സുരക്ഷാ ജീവനക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു

ഇസ്തംബൂള്‍: തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 201 തൊഴിലാളികള്‍ മരിച്ചു. 75 പേര്‍ക്ക് പരുക്കേറ്റു. ഇരുന്നൂറോളം തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. 280 പേര്‍ രക്ഷപ്പെട്ടതായാണ് വിവരം. മരണസംഖ്യം ഇനിയും കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തുര്‍ക്കിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ മാനിസയിലാണ് ഒരു സ്വകാര്യ വ്യക്തി നടത്തുന്ന ഖിനിയില്‍ സ്‌ഫോടനമുണ്ടായത്. ഈ സമയം 787 തൊഴിലാളികള്‍ ഖനിയില്‍ ഉണ്ടായിരുന്നതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപരിതലത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ താഴെയാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഖനിയുടെ കവാടത്തില്‍ നിന്ന് നാല് കിലോമീറ്ററോളം താഴെയാണ് ഈ സ്ഥലം.

വൈദ്യുതി സര്‍ക്യൂട്ടിലുണ്ടായ തകരാറാണ് സ്‌ഫോടനത്തിന് ഇടയാക്കിയതെന്ന് ഊര്‍ജ മന്ത്രി താനെര്‍ യില്‍ദിസ് പറഞ്ഞു.