Connect with us

Eranakulam

നെല്‍വയല്‍ സംരക്ഷണ നിയമം: ഭേദഗതി പൊതുജനതാത്പര്യം പരിഗണിച്ചെന്ന്് വി എം സുധീരന്‍

Published

|

Last Updated

കൊച്ചി: നെല്‍ വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ പൊതുജനതാല്‍പര്യവും വികാരവും സംരക്ഷിച്ചു മാത്രമെ ഭേദഗതി നടപ്പാക്കുവെന്ന് കെപി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഇത് സംബന്ധിച്ച്് യുഡിഎഫിന്റെ ഉപസമിതി പരിശോധിച്ചു വരികയാണ്.— അവര്‍ ചര്‍ച്ച ചെയ്ത് റിപോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഈ റിപോര്‍ട്ട് യുഡി —എഫിലെ ഒരോ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. ഇതിനു ശേഷം പൊതുചര്‍ച്ചയുമുണ്ടാകും. എന്തുതന്നെയായാലും പൊതു ജനങ്ങളുടെ വികാരവും താല്‍പര്യവും കണക്കിലെടുത്ത് മാത്രമെ നിയമത്തില്‍ ഭേദഗതി ആവശ്യമെങ്കില്‍ വരുത്തു. ഇതാണ് യുഡിഎഫ് നയം. —ഉപസമിതി റിപോര്‍ട് ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും സുധീരന്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട്് പറഞ്ഞു.
ബാര്‍ വിഷയത്തില്‍ വ്യക്തമായ നിലപാടെടുത്തതിന്റെ പേരില്‍ വധഭീക്ഷണിയുണ്ടെന്ന വിധത്തില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് അതിനേക്കുറിച്ച് താന്‍ ഒന്നും പറയുന്നില്ലെന്നും ഏതായാലും താന്‍ ജനങ്ങളുടെ ഇടയില്‍ സുരക്ഷിതനാണെന്നും വി എം സുധീരന്‍ പറഞ്ഞു. എം ജി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ എ വി ജോര്‍ജിനെ പുറത്താക്കിയത് സംബന്ധിച്ച് താന്‍ വിശദമായി പരിശോധിച്ചിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി വി എം സുധീരന്‍ പറഞ്ഞു.
യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍മാരുടെ നിയമനം പൂര്‍ണമായും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് സുധീരന്‍ പറഞ്ഞു.— ഏതു തരത്തിലുള്ള നിയമനമാണ് എംജി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ തസ്തികയില്‍ നടന്നതെന്ന് തനിക്ക് അറിഞ്ഞുകൂട. വൈസ് ചാന്‍സിലര്‍ പദവി അടക്കം പ്രധാനപ്പെട്ട ബോര്‍ഡുകളിലേക്ക് നിയമിക്കുമ്പോള്‍ അത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം.— അതാണ് ഉചിതം, അതു തന്നെയായിരിക്കും യൂനിവേഴ്‌സിറ്റിക്കും സമൂഹത്തിനും നല്ലതെന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest