Connect with us

Gulf

ഖത്തറില്‍ തൊഴില്‍ നിയമ രംഗത്ത് സമൂലപരിഷ്‌കാരം

Published

|

Last Updated

*** സ്‌പോന്‍സര്‍ഷിപ്പ് നിയമങ്ങളില്‍ കൂടുതല്‍ തൊഴിലാളി അനുകൂല നടപടികള്‍

*** എക്‌സിറ്റ് സംവിധാനം ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍

*** തൊഴില്‍കരാറുകള്‍ നിശ്ചിതകാലമെന്നും അനിശ്ചിത കാലമെന്നും തരം തിരിക്കും

*** ശുപാര്‍ശകള്‍ ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലേക്ക് വിട്ടു

ദോഹ: പ്രതീക്ഷിച്ചിരുന്ന പോലെ വിദേശികള്‍ക്ക് കൂടുതല്‍ സന്തോഷവും എളുപ്പവും പകരുന്ന നിയമഭേദഗതികള്‍ പ്രഖ്യാപിക്കപ്പെട്ടു. ഖത്തറിലെ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്കാണ് ആഭ്യന്തരമന്ത്രാലയം ഇന്നലെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഭേദഗതികള്‍ നടപ്പിലാവുക ശൂറ കൗണ്‍സില്‍ അംഗീകാരത്തിനും നിയമ നിര്‍മ്മാണത്തിന് ശേഷവും മാത്രമായിരിക്കും.
സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുന്നു.പകരം വര്‍ക് കോണ്‍ട്രാക്ട് രീതി നിലവില്‍ വരും.
തൊഴില്‍ മാറ്റത്തിന് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കററ് ആവശ്യമില്ലാതാകും. തൊഴില്‍ മാറ്റത്തിനുള്ള സാധ്യതകള്‍ തൊഴില്‍ കരാര്‍ പ്രകാരമായിരിക്കും. നിശ്ചിത കാലത്തേക്കുള്ള തൊഴില്‍ കരാറുകളില്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറി പുതിയ ജോലിയില്‍ പ്രവേശിക്കാം. അനിശ്ചിതകാലത്തേക്കുള്ള കരാറുകളില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തൊഴിലാളികള്‍ക്ക് പുതിയ ജോലിയിലേക്ക് സ്വമേധയാ മാറാം.
എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ത്തലാക്കുന്നതിനു പകരം അനുയോജ്യമായ സര്‍ക്കാര്‍ സംവിധാനം ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ സജ്ജീകരിക്കും. ആവശ്യവും അവസരവും പരിഗണിച്ച് സ്ഥിരം എക്‌സിറ്റ് പെര്‍മിറ്റിന് കൂടി അവസരം നല്കിക്കൊണ്ടായിരിക്കും ഈ സംവിധാനം നടപ്പാക്കുന്ന രീതിയിലാകും ഈ സംവിധാനം പ്രവര്‍ത്തിക്കുക..
അതനുസരിച്ച് എക്‌സിറ്റ് പെര്‍മിറ്റ് നേടാനായി തൊഴിലുടമയുടെ അനുവാദമോ അറിവോ കാത്തിരിക്കേണ്ട ആവശ്യമുണ്ടാകില്ല. തൊഴിലാളികള്‍ക്ക് മിനിമം വേതന വ്യവസ്ഥ അടിയന്തിരമായി നടപ്പിലാക്കും.തൊഴിലുടമകളുടെ പരസ്പര സമ്മതത്തോടെ രണ്ട് പാര്‍ട് ടൈം ജോലിക്ക് വരെ കൂടി അവസരം നല്‍കുന്ന തരത്തിലാണ് പുതിയ ശുപാര്‍ശകള്‍ വന്നിരിക്കുന്നത്. നിര്‍ദേശങ്ങളെ വളരെയേറെ പ്രതീക്ഷയോടെയാണ് മുഴുവന്‍ വിദേശികളും നോക്കിക്കാണുന്നത്.എന്നാല്‍ എക്‌സിറ്റ് സംവിധാനം മുഴുവനായി എടുത്തു കളയുമെന്ന് നിനച്ചിരുന്ന വിദേശികള്‍ക്ക് സന്തോഷത്തില്‍ മങ്ങലേറ്റതായാണ് പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലക്കാനാകുന്നത്.

 

---- facebook comment plugin here -----

Latest