Connect with us

Gulf

ഇന്‍ഡക്‌സ് പ്രദര്‍ശനത്തിന് തിരക്ക്

Published

|

Last Updated

New Image

ഇന്‍ഡക്‌സ് പ്രദര്‍ശനം ദുബൈ ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: ഇന്റര്‍നാഷണല്‍ ഡിസൈന്‍ എക്‌സിബിഷന്‍ “ഇന്‍ഡക്‌സ് 2014″ന് തിരക്കേറി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തിങ്കളാഴ്ച ദുബൈ ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമും വിദ്യാഭ്യാസമന്ത്രി ഹുമൈദ് മുഹമ്മദ് അല്‍ ഖതാമിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം ഇന്ന് സമാപിക്കും. ഇന്റീരിയര്‍ ഡിസൈന്‍ രംഗത്തെ മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനമാണിത്.
44 രാജ്യങ്ങളില്‍നിന്നായി 700 റിലേറെ കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. വര്‍ക്ക് സ്‌പേസ് അറ്റ് ഇന്‍ഡക്‌സ് എന്ന പേരില്‍ മറ്റൊരു പ്രദര്‍ശനവും നടക്കുന്നുണ്ട്. 21 രാജ്യങ്ങളില്‍ നിന്നായി 120 സ്ഥാപനങ്ങള്‍ ഈ പ്രദര്‍ശനത്തിലും സംബന്ധിക്കുന്നു. നിര്‍മാണരംഗത്തിനാവശ്യമായ പുത്തന്‍ ഉത്പന്നങ്ങളുടെയും പുതിയ ഫാഷനുകളുടെയും വലിയ ലോകമാണ് ഇന്‍ഡക്‌സ് സ്റ്റാളുകള്‍.
ഓരോ രാജ്യത്തെയും ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ എന്നതിനൊപ്പം ഡിസൈനിലെയും ഇന്റീരിയര്‍ ഡെക്കറേഷനിലെയും പുത്തന്‍ സങ്കേതങ്ങളുമായാണ് പ്രദര്‍ശനം .

 

Latest