Connect with us

Malappuram

കുരുന്നുകളുടെ ഖൈമ സമ്മേളനത്തിന് പ്രോജ്ജ്വല സമാപനം

Published

|

Last Updated

വേങ്ങര: സ്‌നേഹ കൂടാരങ്ങശില്‍ കുരുന്ന് മക്കളുടെ സര്‍ഗാത്മകതയെ ഊതിക്കാച്ചിയെടുത്ത ഖൈമ സമ്മേളനത്തിന് വേങ്ങര – കൂരിയാട് പ്രൗഢ്വാജ്വല സമാപനം. കഥയും കവിതയും പാടിയും പറഞ്ഞും ഒരു ദിനം തമ്പുകളിലിരുന്ന് ആര്‍ജിച്ചെടുത്ത കരുത്തില്‍ സാമൂഹിക ബോധമുള്ള തലമുറയെ രൂപപ്പെടുത്താന്‍ ഒരുങ്ങിയാണ് കൂട്ടുകാര്‍ പിരിഞ്ഞത്.

മലപ്പുറം ജില്ലയിലെ 134 സെക്ടര്‍ കമ്മിറ്റികള്‍ നിര്‍മ്മിച്ച വ്യത്യസ്ഥ വാസ്തുവൈഭവങ്ങളിലുള്ള ഖെെമ (തന്പ്)ക ളിലാണ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെ കുട്ടികള്‍ ഒത്തുകൂടിയത്. ആയിരത്തിമുന്നൂറ് യൂണിറ്റുകതളില്‍ നിന്നും 134 സെക്ടറുകളിലെ വര്‍ണ്ണജാലകം ക്യാമ്പിലൂടെ തിരഞ്ഞടുത്ത 33 അംഗ കേഡറ്റാണ് ക്യാമ്പിലെ അംഗങ്ങള്‍.

രാവിലെ 7മണിക്ക് മമ്പുറം മഖാം സിയാറത്തിന്ന് സയ്യിദ് യൂസുഫുല്‍ ജീലാനി നേതൃത്വം നല്‍കി. രാവിലെ 8മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. സയ്യിദ് സ്വാദിഖലി തങ്ങള്‍ പതാക ഉയര്‍ത്തി. സെക്ടറുകളില്‍ നിന്നും ചരിത്ര സ്മാാരകങ്ങളില്‍ നിന്നും സമ്മേളന നഗരിയിലെത്തിയ സുന്നീ ബാല സംഘം പതാക ജില്ലയിലെ 134 വ്യത്യസ്ഥ പ്രാസ്ഥാനിക നേതാക്കള്‍ ഒന്നിച്ച് നഗരിയില്‍ വാനിലേക്കുയര്‍ത്തി രാവിലെ 9 മണിക്ക് 4422 ക്യാമ്പഗംങ്ങള്‍ കൂടാരങ്ങളിലെത്തി രജിസ്റ്റ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. സ്വീറ്റ് സീറ്റ്, ഹസ്തദാനം സെഷനുകള്‍ക്ക് ശേഷം ഗ്രൗണ്ടില്‍ മോണിംഗ് അസംബ്ലി നടന്നു. സ്വര്‍ഗവാതില്‍ തുറക്കാം, വീടിന്റെ വിളക്ക്, നമുക്ക് പറക്കാം, കരകൗശല നിര്‍മ്മാണം തുടങ്ങിയ സെഷനുകള്‍ക്ക് ജില്ലയില്‍ പരിശീലനം ലഭിച്ച 465 റിസോഴ്‌സ് പേഴ്‌സണ്‍സ് നേതൃത്വം നല്‍കി.

വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ഈവനിംഗ് അസംബ്ലി സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരളാ ചീഫ് വിപ്പ് പി.സി ജോര്‍ജ് മുഖ്യാത്ഥിതിയായി സംബന്ധിച്ചു. എസ്.എം.എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സമസ്ത ഉപാധ്യക്ഷന്‍ ഇ. സൂലൈമാന്‍ മുസ്ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, മഞ്ഞപറ്റ ഹംസ മുസ്ലിയാര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, തെന്നല അബൂഹനീഫല്‍ ഫൈസി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ. അബ്ദുറഷീദ് നരിക്കോട് എന്നിവര്‍ സംബന്ധിച്ചു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് എ. ശിഹാബുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി പി.കെ മുഹമ്മദ് ശാഫി സ്വാഗതവും, സ്വാഗതസംഘം കോഡിനേറ്റര്‍ എന്‍.എം സൈനുദ്ധീന്‍ സഖാഫി നന്ദിയും പറഞ്ഞു.

ഖൈമകളില്‍ മികച്ചത് പറപ്പൂര്‍ സെക്ടറിന്റെത്

വേങ്ങര: ഖൈമ സമ്മേളനത്തില്‍ ആശയവും രൂപഭംഗിയും ശില്പചാരുതയും ഒത്തു ചേര്‍ന്നവയില്‍ മികച്ച് നിന്നത് കോട്ടക്കല്‍ ഡിവിഷനിലെ പറപ്പൂര്‍ സെക്ടറിന്റെ ഖൈമ. പ്രാചീന കുടിലിനെയാണ് പറപ്പൂര്‍ സെക്ടര്‍ ആവിശ്കരിച്ചത്. കൊണ്ടോട്ടി ഡിവിഷനിലെ കൊട്ടപ്പുറം സെക്ടര്‍ രണ്ടാം സ്ഥാനവും കോട്ടക്കല്‍ ഡിവിഷനിലെ ഇന്ത്യനൂര്‍ സെക്ടര്‍ മൂന്നാം സ്ഥാനവും നേടി