Connect with us

Kozhikode

ബോബി ചെമ്മണ്ണൂര്‍ 'ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സി'ല്‍

Published

|

Last Updated

കോഴിക്കോട്: “രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ” എന്ന സന്ദേശവുമായി 812 കിലോമീറ്റര്‍ ദൂരം ഓടിയ ആദ്യ ഇന്ത്യക്കാരന്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ചെയര്‍മാനും എം ഡിയുമായ ബോബി ചെമ്മണ്ണൂരിന്റെ നാമം “ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും. നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെട്ടിരുന്നു.
മാരത്തണിലൂടെ അനേകര്‍ക്ക് അദ്ദേഹം സഹായമേകിയിരുന്നു. തിരുവന്തപുരത്ത് നടന്ന സമാപന ചടങ്ങില്‍ 1000 അപേക്ഷകര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. നിരവധി പ്രദേശങ്ങളിലേക്ക് സൗജന്യ ആംബുലന്‍സുകള്‍, വീല്‍ചെയറുകള്‍ എന്നിവയും ക്യാന്‍സര്‍, വൃക്ക രോഗികള്‍ക്കും വികലാംഗര്‍ക്കും സഹായം, വീട് വെക്കാനും വിവാഹത്തിനുമുള്ള സഹായം, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയും വിതരണം ചെയ്തു. “സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക” എന്ന സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന ബോബി ചെമ്മണ്ണൂര്‍, “ബോബി ഫ്രന്റ്‌സ് ബ്ലഡ് ബേങ്ക്” രൂപവത്കരിക്കാന്‍ കൂടിയാണ് മാരത്തണ്‍ നടത്തിയത്. മദര്‍ തെരേസ അവാര്‍ഡ്, ഇന്‍ഡോ ബ്രിട്ടീഷ് അവാര്‍ഡ്, മനുഷ്യസ്‌നേഹി അവാര്‍ഡ് തുടങ്ങി 104 അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Latest