Connect with us

National

നരേന്ദ്ര മോഡി ചുമതലയേറ്റു; ആഭ്യന്തരം രാജ്‌നാഥിന്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാമന്ത്ര നരേന്ദ്ര മോഡി ചുമതലയേറ്റു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കില്‍ രാവിലെ പൂക്കള്‍ നല്‍കി ഉദ്യോഗസ്ഥര്‍ പുതിയ പ്രധാനമന്ത്രിയെ വരവേറ്റു. ചുമതലയേല്‍ക്കും മുമ്പ് മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. മോഡി മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് വൈകീട്ട് ചേരും.

മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗാണ് ആഭ്യന്തര മന്ത്രി.
അരുണ്‍ ജെയ്റ്റലി ധനകാര്യവും പ്രതിരോധവും കോര്‍പ്പറേറ്റ് അഫെഴ്‌സും സുഷമ സ്വരാജ് വിദേശകാര്യവും കൈകാര്യം ചെയ്യും. പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്, നയപരമായ കാര്യങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കാത്ത വകുപ്പുകള്‍ എന്നിവ പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്യും

മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍:

വെങ്കയ്യ നായിഡു – നഗരവികസനം, ഭവനവകുപ്പ്, ദാരിദ്ര്യ നിര്‍മാര്‍ജനം, പാര്‍ലമെന്ററി കാര്യം
ഡി.വി. സദാനന്ദ ഗൗഡ – റെയില്‍വെയ്‌സ്
നിതിന്‍ ഗഡ്കരി – ഗതാഗതം, ദേശീയപാത, ഷിപ്പിങ്
ഡോ. നജ്മ ഹെപ്ത്തുള്ള – ന്യൂനപക്ഷകാര്യം
ഗോപിനാഥ് മുണ്ടെ – ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, മാലിന്യനിര്‍മാര്‍ജനം
കല്‍രാജ് മിശ്ര – മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്.
മേനകാ ഗാന്ധി – വനിതാ ശിശുക്ഷേമം.
എച്ച്. അനന്ത്കുമാര്‍ – വളം, രാസവസ്തു വകുപ്പ്.
രവിശങ്കര്‍ പ്രസാദ് – കമ്മ്യൂ ണിക്കേഷന്‍സ്, ഐ.ടി, നിയമം, നീതിനിര്‍വഹണം.
സ്മൃതി ഇറാനി – മാനവവിഭവശേഷി
ഡോ. ഹര്‍ഷ്‌വര്‍ധന്‍ – ആരോഗ്യം
താവര്‍ചന്ദ് ഗെലോട്ട്‌ – സാമൂഹ്യക്ഷേമം.
രാംവിലാസ് പാസ്വാന്‍ – ഭക്ഷ്യ, പൊതുവിതരണം, കണ്‍സ്യൂമര്‍ അഫയേഴ്‌സ്.
അശോക് ഗജപതി രാജു – വ്യോമഗതാഗതം.
ആനന്ദ് ഗീഥെ – ഹെവി ഇന്‍ഡസ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ്.
ഹര്‍സിമ്രത് കൗര്‍ – ഭക്ഷ്യസംസ്‌കരണ വ്യവസായം.
നരേന്ദ്രസിങ് തോമര്‍ – ഖനി, സ്റ്റീല്‍, തൊഴില്‍.
ജുവല്‍ ഓറം  – ആദിവാസി ക്ഷേമം.
രാധാമോഹന്‍ സിംഗ് -കൃഷി.
ഉമാഭാരതി – ജലവിഭവം, ഗംഗാ പുനരുദ്ധാരണം.

സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിമാര്‍

1. ജനറല്‍ വി.കെ.സിങ്‌ – വിദേശകാര്യം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം (സ്വതന്ത്ര്യ ചുമതല). പ്രവാസികാര്യം.
2. ഇന്ദര്‍ജിത്ത് റാവു സിങ് – ആസൂത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍ഹണം, പ്രതിരോധം.
3. സന്തോഷ് ഗാംഗ്‌വാര്‍ – ടെക്‌സ്‌റ്റൈല്‍സ് (സ്വതന്ത്ര ചുമതല), പാര്‍ലമെന്ററി കാര്യം, ജലവിഭവ വികസനം, റിവര്‍ മാനേജ്‌മെന്റ്, ഗംഗാ പുനരുദ്ധാരണം.
4. ശ്രീപദ്‌റാവു നായിക്‌ – സംസ്‌കാരം, ടൂറിസം,
5. ധര്‍മേന്ദ്ര പ്രധാന്‍ – പെട്രോളിയവും പ്രകൃതി വാതകവും (സ്വതന്ത്ര്യ ചുമതല).
6. സര്‍വാനന്ദ് സോനോവാള്‍ – സ്‌കില്‍ ഡെവലപ്‌മെന്റ് എന്‍ട്രപ്രനേഷിപ്പ്, യുവജനകാര്യം, സ്‌പോര്‍ട്‌സ് (സ്വതന്ത്ര ചുമതല).
7. പ്രകാശ് ജാവദേക്കര്‍ – (വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് (സ്വതന്ത്ര ചുമതല), പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര ചുമതല). പാര്‍ലമെന്ററി കാര്യം.
8. പീയുഷ് ഗോയല്‍ – ഊര്‍ജം (സ്വതന്ത്ര ചുമതല), കല്‍ക്കരി (സ്വതന്ത്ര ചുമതല), ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (സ്വതന്ത്ര ചുമതല).
9. ഡോ. ജിതേന്ദ്രസിങ് – ശാസ്ത്ര സാങ്കേതികം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്.
10. നിര്‍മല സീതാരാമന്‍ – വാണിജ്യവും വ്യവസായവും (സ്വതന്ത്ര ചുമതല).

സഹമന്ത്രിമാര്‍

11. ജി. എം. സിദ്ധേശ്വര – വ്യോമഗതാഗതം.
12. മനോജ് സിന്‍ഹ – റെയില്‍വേസ്.
13. നിഹാല്‍ചന്ദ് – രാസവളം, രാസ്‌വസ്തു.
14. ഉപേന്ദ്ര കുശ്‌വാഹ – ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, സാനിറ്റേഷന്‍.
15. പൊന്‍ രാധാകൃഷ്ണന്‍ – ഹെവി ഇന്‍സ്‌സ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ്.
16. കിരണ്‍ റിജ്ജു – ആഭ്യന്തരം.
17. കൃഷന്‍ പാല്‍ – ഗതാഗതം, ദേശീയപാത, ഷിപ്പിങ്.
18. ഡോ. സഞ്ജീവ് ബന്യാല്‍ – കൃഷി, ഭക്ഷ്യ സംസ്‌കരണം.
19. മാന്‍സുക്ഭായ് വാസവ  – ആദിവാസിക്ഷേമം.
20. റാവു സാബ് ധന്‍വേ – കണ്‍സ്യൂമര്‍ അഫയേഴ്‌സ്, ഭക്ഷ്യ, പൊതുവിതരണം,
21. വിഷ്ണു ദേവ് സായ് – ഖനി, സ്റ്റീല്‍, തൊഴില്‍
22. സുദര്‍ശന്‍ ഭഗത്‌ – സാമൂഹ്യക്ഷേമം.