Connect with us

National

മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: മാനവ വിഭവശേഷി മന്ത്രി സൃമൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാനവ വിഭവ ശേഷി വകുപ്പിന്റെ ചുമതല വഹിക്കാന്‍ സ്മൃതിക്ക് യോഗ്യതയില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 12ാം ക്ലാസ് മാത്രം യോഗ്യതയുള്ള അവര്‍ക്ക് ഇത്തരമൊരു പ്രധാനപ്പെട്ട വകുപ്പ് നല്‍കിയത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, രാജ്യസഭാംഗം എന്ന നിലയില്‍ കഴിവ് തെളിയിച്ച സ്മൃതി ഇറാനിക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണം ഉന്നയിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ബി ജെ പി പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകള്‍ പ്രകാരം 12ാം ക്ലാസാണ് സ്മൃതിയുടെ യോഗ്യത 1994ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രൈവറ്റായി ബി കോമിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തീകരിച്ചിരുന്നില്ല.

കേന്ദ്ര സര്‍വകലാശാലകളും ഐ ഐ ടിയുമെല്ലാം മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പരിധിയിലാണ് വരുന്നത്.