Connect with us

Gulf

സൂര്യന്‍ നേരെ മുകളില്‍; നിഴലില്ലാതെ വിശുദ്ധ കഅബാലയം

Published

|

Last Updated

സൂര്യന്‍ വിശുദ്ധ കഅബാലയത്തിന് തൊട്ട് മുകളില്‍ വന്നപ്പോള്‍. ചിത്രത്തിന് കടപ്പാട്ഃ അറബ് ന്യൂസ്

മക്ക: സൂര്യന്‍ ഇന്ന് ഉച്ചക്ക് വിശുദ്ധ കഅബാലയത്തിന് നേരെ മുകളില്‍ ജ്വലിച്ചു നിന്നു. ഒരു നിമിഷം കഅബാലയത്തിന്റെ നിഴലുകള്‍ അപ്രത്യക്ഷമായി. വാന ശാസ്ത്രജ്ഞര്‍ സീറോ ഷാഡോ എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ബുധനാഴ്ച ഉച്ചക്ക് 12.18നാണ് അനുഭവപ്പെട്ടത്.

വര്‍ഷത്തില്‍ രണ്ട് തവണയാണ് വിശുദ്ധ കഅബാലയത്തിന് നേരെ മുകളിലായി സൂര്യന്‍ വരുന്നത്. ഭൂമധ്യരേഖക്കും 23.5 ഡിഗ്രി ചരിഞ്ഞ് ഉത്തരായന രേഖക്കും മധ്യത്തിലായാണ് കഅബാലയത്തിന്റെ സ്ഥാനം.

Latest