Kerala
രാഹുലിനെതിരായ വിമര്‍ശനം; ടിഎച്ച് മുസ്തഫയെ സസ്പന്‍ഡ് ചെയ്തു
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ടി.എച്ച് മുസ്തഫയെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തു. ടി.എച്ച് മുസ്തഫ രാഹുല്‍ ഗാന്ധിയെ ജോക്കറെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കെപിസിസി നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. തനിക്കെതിരായ നടപപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ടി.എച്ച മുസ്തഫ പ്രതികരിച്ചു. തന്റെ വാദം കേള്‍ക്കാതെ തന്നെ സസ്പന്‍ഡ്് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്തഫയുടെ ആവശ്യം തള്ളിയ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ രാഹുല്‍ തന്നെ പ്രതിപക്ഷ നേതാവാകണം എന്ന് പറയുകയും ചെയ്തു. മുസ്തഫയുടെ പരാമര്‍ശം അനവസരത്തിലാണെന്ന് മീം അഫ്‌സല്‍ പ്രതികരിച്ചു.
ആവശ്യം കോണ്‍ഗ്രസ് ദേശിയ നേതാക്കള്‍ തള്ളി. രാഹുല്‍ തന്നെ പ്രതിപക്ഷ നേതാവാകണം എന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. മുസ്തഫയുടെ പരാമര്‍ശം അനവസരത്തിലാണെന്ന് മീം അഫ്‌സല്‍ പ്രതികരിച്ചു.