Connect with us

National

തേജ്പാലിന്റെ ഇടക്കാല ജാമ്യകാലാവധി സുപ്രീം കോടതി നീട്ടി

Published

|

Last Updated

ഡല്‍ഹി:ലൈംഗികാരോപണക്കേസില്‍ ജയിലിലായ മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലിന്റെ ഇടക്കാല ജാമ്യകാലാവധി സുപ്രീം കോടതി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്.അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് മെയ്-19നാണ് തേജ്പാലിന് കോടതി ജാമ്യം അനുവദിച്ചത്.

tharun thejpalഎന്നാല്‍ ജാമ്യനടപടികള്‍ വൈകിയതിനാല്‍ അദ്ദേഹത്തിന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നില്ല.ഗോവ പൊലീസിന്റെ അലംഭാവത്തെ സുപ്രീം കോടതി ശത്കമായ ഭാഷയില്‍ വിമര്‍ശിച്ചു.കഴിഞ്ഞ നവംബറിലാണ് തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത്.

 

Latest