Connect with us

International

യു പി മാനഭംഗം: ബാന്‍ കി മൂണ്‍ നടുക്കം രേഖപ്പെടുത്തി

Published

|

Last Updated

യുണൈറ്റഡ് നാഷന്‍സ്: ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നടുക്കം രേഖപ്പെടുത്തി. ആണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെയായിരിക്കണമെന്ന വിനാശകരമായ ചിന്താഗതിയെ സമൂഹം തള്ളിക്കളയണമെന്നും മൂണ്‍ ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള വീഡിയോ പ്രചാരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബാന്‍കിമൂണ്‍.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ലോകത്തിന്റെ പല ഭാഗത്ത് നിന്നും സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും നടക്കമുളവാക്കുന്നത് ഇന്ത്യയില്‍ ശൗച്യാലയമില്ലാത്തതിന്റെ പേരില്‍ പ്രാഥമികാവശ്യത്തിന് പുറത്തുപോയ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കെട്ടിത്തൂക്കി കൊന്ന സംഭവമാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മൂണ്‍ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest