Connect with us

Kerala

അബ്ദുല്ലക്കുട്ടിയെ രാജിവയ്പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല:കണ്ണൂര്‍ ഡിസിസി

Published

|

Last Updated

കണ്ണൂര്‍: എപി അബ്ദുല്ലക്കുട്ടി എംഎല്‍എയെ പിന്തുണച്ച് കണ്ണൂര്‍ ഡിസിസി.അബ്ദുല്ലക്കുട്ടിയെ രാജിവയ്പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.ഇത്തരത്തിലുള്ള വാര്‍ത്തകളെല്ലാം അസംബന്ധമാണ്.അബ്ദുല്ലക്കുട്ടിക്ക് എല്ലാവിധ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.രാജിവയ്ക്കാന്‍ യാതൊരുവിധ സമ്മര്‍ദവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുല്ലക്കുട്ടിയെ രാജിവയ്പ്പിച്ച് താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കെ സുധാകരനും പറഞ്ഞു.ഇനിയെങ്കിലും ഇത്തരം വാര്‍ത്തകളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.