Connect with us

National

ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന് സിപിഎം

Published

|

Last Updated

ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ പൊതുസാഹചര്യം മനസ്സിലാക്കുന്നതില്‍ പിഴവ് പറ്റിയെന്ന് സിപിഎമ്മിന്റെ സ്വയം വിമര്‍ശം.കേന്ദ്ര കമ്മിറ്റിയില്‍ വെച്ച അവലോകന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
കേരളത്തിലും പശ്ചിമബംഗാളിലും ഉള്ള ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ ജയിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാനായില്ല.പരാജയത്തിന് കാരണം സംഘടനാപരമായ വീഴ്ചയാണ്.ദേശീയതലത്തില്‍ മൂന്നാം ബദലിനുള്ള ശ്രമങ്ങള്‍ നല്ല രീതിയില്‍ ആരംഭിച്ചെങ്കിലും ഇത് മുന്നോട്ട് കൊണ്ട് പോകുന്നതിലും പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest