Connect with us

National

കൂടംകുളത്ത് ഉത്പാദനം പൂര്‍ണതോതില്‍

Published

|

Last Updated

ചെന്നൈ:കൂടംകുളം ആണവോര്‍ജനിലയത്തിന്റെ ആയിരം മെഗാവാട്ട് ശേഷിയുള്ള ആദ്യ യൂനിറ്റ് പൂര്‍ണതോതില്‍ ഉത്പാദനം ആരംഭിച്ചു.റഷ്യ രൂപകല്‍പന ചെയ്ത വൊഡ വൊഡ എനര്‍ഗൊ റിയാക്ടര്‍ എട്ടുമാസമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും പൂര്‍ണ ഉല്‍പാദന ശേഷി കൈവരിച്ചത് ഉച്ചക്ക് 1.20നാണ്.രാജ്യത്ത ആയിരം മോഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്രഥമ ആണവനിലയമാണ് കൂടംകുളത്തെ ആദ്യ യൂനിറ്റ്.
ഒരു ദിവസം കൂടി പൂര്‍ണതോതില്‍ ഉല്‍പാദനം നടത്തിയ ശേഷം 900 മെഗാവാട്ടിലേക്ക് കുറച്ചു കൊണ്ടുവരും.ആണവോര്‍ജ റഗുലേറ്ററി ബോര്‍ഡിന്റെ നിബന്ധന അനുസരിച്ചാണ് ഉല്‍പാദനം പരിമിതപ്പെടുത്തുന്നതെന്ന് സൈറ്റ് ഡയറക്ടര്‍ ആര്‍ എസ് സുന്ദര്‍ പറഞ്ഞു.