Connect with us

National

ആര്‍എസ്പി മുന്നണി വിടുന്നത് ഒഴിവാക്കാമായിരുന്നെന്ന് കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായം

Published

|

Last Updated

ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തില്‍ ആര്‍എസ്പി മുന്നണി വിട്ടത് ഒഴിവാക്കാമായിരുന്നെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു.എന്നാല്‍ ആര്‍എസ്പി മുന്നണി വിട്ടത് മുന്‍കൂട്ടി തീരുമാനിച്ചതിന്റെ ഫലമായിട്ടാണെന്ന് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു.വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് സംസാരിക്കും.പ്രകാശ് കാരാട്ട്‌ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ഇന്ന് മറുപടി പറയും.

Latest