Connect with us

Kerala

അനാഥാലയ വിവാദം നിയമസഭയില്‍

Published

|

Last Updated

തിരുവനന്തപുരം:കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് മന്ത്രി എംകെ മുനീര്‍ നിയമസഭയില്‍ പറഞ്ഞു.എന്നാല്‍ ചില നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ട്.മൂന്നംഗ സംഘം അനാഥായങ്ങളില്‍ പരിശോധന നടത്തും.മറ്റു സംസ്ഥാനങ്ങളിലുള്ള കുട്ടികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ കൊണ്ടുവന്നതില്‍ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞു.താന്‍ എവിടെയും മനുഷ്യക്കടത്ത് നടന്നതായി പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഒത്താശയോടെയാണ് അനാഥാലയങ്ങള്‍ ചട്ടലംഘനം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

Latest