Connect with us

Kerala

ചന്ദ്രചൂഡന് പന്ന്യന്റെ മറുപടി

Published

|

Last Updated

തിരുവനന്തപുരം:ടി ജെ ചന്ദ്രചൂഡന്റേത് പക്വതയില്ലാത്ത ഭാഷയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.ആര്‍എസ്പിയെ ഈ അവസ്ഥയിലാക്കിയത് ചന്ദ്രചൂഡനാണ്.മുന്നണി വിടാനുള്ള തീരുമാനത്തോട് എതിരാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്പി ആണോ പെണ്ണോ? വ്യക്തിപരമായ പരാമര്‍ശങ്ങളോട് പ്രതികരിക്കുന്നില്ലെന്നും പന്ന്യന്‍ പറഞ്ഞു.
ആര്‍എസ്പി ലയന സമ്മേളനത്തില്‍ ചന്ദ്രചൂഡന്‍ പന്ന്യനെതിരെ രൂക്ഷവിമര്‍ശം നടത്തിയിരുന്നു.