Connect with us

Ongoing News

ലോകകപ്പ് ഫുട്‌ബോള്‍: ബ്രസീലിന് വിജയത്തുടക്കം

Published

|

Last Updated

സാവോ പോളോ: യുവ സൂപ്പര്‍താരം നെയ്മര്‍ കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ബ്രസീലിന് ജയം. ക്രോയേഷ്യയെ 3-1നാണ് ബ്രസീല്‍ ജയിച്ചു കയറിയത്. പ്രതിരോധനിരയിലെ മാഴ്‌സലോയുടെ സെല്‍ഫ് ഗോളില്‍ പിന്നിലായ ബ്രസീല്‍ ആദ്യ പകുതിയില്‍ തന്നെ ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ നെയ്മര്‍ നേടിയ ഇരട്ട ഗോളുകളിലൂടെ ബ്രസീല്‍ വിജയിച്ചു.

കളിയുടെ തുടക്കത്തില്‍ ക്രൊയേഷ്യക്കായിരുന്നു മേധാവിത്വം.11ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ മുന്നേറ്റം തടയാനുള്ള മാഴ്‌സലോയുടെ ശ്രമം സെല്‍ഫോ ഗോളിലാണ് കലാശിച്ചത്. മാഴ്‌സലോയുടെ സെല്‍ഫ് ഗോള്‍ നിറഞ്ഞ ഗാലറിയെ നിരാശരാക്കി. പിന്നീട് നെയ്മര്‍ നടത്തിയ മിന്നുന്ന പ്രകടനം ഗാലറിക്ക് ജീവന്‍ വെപ്പിക്കുകയായിരുന്നു.

നേരത്തെ, 11.30നു തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് വര്‍ണവൈവിധ്യത്തിന്റെയും സംഗീതത്തിന്റെയും ആഘോഷവേളയൊരുക്കി. ബ്രസീലിന്റെ മണ്ണിലെ ഫുട്‌ബോള്‍ ലോകകപ്പ് എന്ന സ്വപ്നം കണ്‍മുന്നില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഫുട്‌ബോള്‍ ആവേശത്തിന്റെ നിറം മഞ്ഞയാണെന്നു പ്രഖ്യാപിച്ച് ഗാലറികളില്‍ ബ്രസീലുകാരുടെ ആനന്ദനൃത്തം. അല്‍പം മുമ്പ് മൈതാനത്ത് പിറ്റ് ബുളും ജെന്നിഫര്‍ ലോപ്പസും ക്ലോഡിയോ ലെയ്റ്റിയും ചേര്‍ന്ന് “വീ ആര്‍ വണ്‍” എന്ന ഗാനമാലപിച്ചപ്പോള്‍ ഏറ്റുപാടിയ ഗാലറികള്‍ ബ്രസീല്‍ താരങ്ങള്‍ക്കായി ആരവങ്ങളുയര്‍ത്തിത്തുടങ്ങിയിരുന്നു.

 

---- facebook comment plugin here -----

Latest