Connect with us

Alappuzha

ആലപ്പുഴയില്‍ ആര്‍ എസ് പി ഓഫീസിന് നേരെ ആക്രമണം

Published

|

Last Updated

ആലപ്പുഴ: ആര്‍ എസ് പിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച അക്രമികള്‍ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഓഫീസിനുള്ളിലെ ലെനിന്‍ പ്രതിമ അക്രമികള്‍ മറിച്ചിട്ടിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നതായി ആര്‍ എസ് പി നേതാക്കള്‍ പ്രതികരിച്ചു. ഒരാഴ്ച്ച മുമ്പ് എം കെ പ്രേമചന്ദ്രന്‍ എം പിയുടെ വസതിക്ക് നേരെയും ആക്രമണം നടന്നിരുന്നു.

---- facebook comment plugin here -----

Latest