National
ഭിലായ് സ്റ്റില്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച: ആറ് മരണം
റായ്പൂര്‍: ഛത്തീസ്ഗഢിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് 11 പേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് വാതകച്ചോര്‍ച്ച ഉണ്ടായത്.
പൈപ്പില്‍ നിന്ന് വെള്ളം ചോര്‍ന്ന് വാതകവുമായി കൂടിക്കലര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വാതകം കൊണ്ടുപോയ പൈപ്പ്‌ലൈന്‍ ചോര്‍ന്നാണ് അപകടമുണ്ടായത്. മീഥേന്‍ വാതകമാണ് ചോര്‍ന്നത്. സംഭവം നടന്ന ഉടന്‍ തന്നെ പോലീസും അഗ്‌നിശമനസേനയും പ്ലാന്റ് അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.
---- facebook comment plugin here -----