Connect with us

Kerala

ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് തുടരാന്‍ ഋഷിരാജ് സിംഗിന് അതൃപ്തി

Published

|

Last Updated

തിരുവനന്തപുരം; സംസ്ഥാനത്ത് ഗതാഗത രംഗത്ത വന്‍ മാറ്റങ്ങള്‍ നടപ്പിലാക്കിയ ഗാതാഗത കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് വീണ്ടും കേരളം വിടുന്നു. .പിന്‍സീറ്റിലും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള അതൃപ്തിയാണ് സ്ഥാനമൊഴിയാന്‍ ഋഷിരാജിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. തനിക്കു ഗതാഗത കമ്മീഷണറായി തുടരാന്‍ താല്‍പര്യമില്ലെന്ന് ഋഷിരാജ് സഹപ്രവര്‍ത്തകരെ അറിയിച്ചു. നിലവില്‍ ദില്ലിയിലുള്ള ഋഷിരാജ് ഒരു മാസത്തേക്കു കൂടി അവധി നീട്ടി നല്‍കണമെന്ന് സര്‍ക്കാരിന് കത്തു നല്‍കി.