Connect with us

National

ഐ എന്‍ എസ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ചു

Published

|

Last Updated

പനാജി: ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാനകപ്പലായ ഐ എന്‍ എസ് വിക്രമാദിത്യ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ആരേയും ഭീഷണിപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ആരുടേയും മുന്നില്‍ തലകുനിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനികര്‍ക്ക് ഒറ്റ റാങ്ക്ഒറ്റ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നും രാജ്യത്ത് യുദ്ധ മ്യൂസിയം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയായതിനു ശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ സൈനിക പരിപാടിയായിരുന്നു ഇത്. മുഖ്യമന്ത്രി മനോജ് പരീഖറും സൈനീക മേധാവികളും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ചടങ്ങിന്റെ ഭാഗമായി സൈനിക അഭ്യാസ പ്രകടനങ്ങളും അരങ്ങേറി.

റഷ്യയുടെ യുദ്ധവിമാനക്കപ്പലായ വിക്രമാദിത്യ 2005ലാണ് ഇന്ത്യ വാങ്ങിച്ചത്. 44,500 ടണ്‍ ഭാരം വരുന്ന കപ്പല്‍ 15,000 കോടി രൂപ മുതല്‍മുടക്കിയാണ് കപ്പല്‍ നിര്‍മ്മിച്ചത്. ആദ്യം ഇത് റഷ്യന്‍ നാവിക സേനയുടെ ഭാഗമായിരുന്നു. ഇതുവരെ രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐ എന്‍ എസ് വിക്രാന്തിനെ പിന്തള്ളിയാണ് ഐ എന്‍ എസ് വിക്രമാദിത്യ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടത്.