Connect with us

Kerala

മാണിക്കെതിരെ ഐസകിന്റെ അഴിമതിയാരോപണം

Published

|

Last Updated

തിരുവനന്തപുരം:ധനമന്ത്രി കെ എം മാണിക്കെതിരെ അഴിമതിയാരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്ത്.ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടയില്‍ നിയമസഭയിലാണ് ഇക്കാര്യം ഉന്നയിച്ചത്.കോരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഡയറക്ടറും കേരളാ കോണ്‍ഗ്രസ് നേതാവുമായ പൊന്നച്ചന്‍ മാണിക്കായി കോഴ ആവശ്യപ്പെട്ടെന്നാണ് ആരോപണം.കെ എം മാണിക്ക് വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.അഴിമതി തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളുണ്ടെന്നും ഐസക് പറഞ്ഞു.