Connect with us

Alappuzha

വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം

Published

|

Last Updated

ആലപ്പുഴ: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വെള്ളാപ്പള്ളിയുടെ പേരില്‍ നടത്തപ്പെടുന്ന കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പേര് പറയാന്‍ പോലും വെള്ളാപ്പള്ളിക്കും മകനും യോഗ്യതയില്ല. കള്ള് ചെത്തരുത് വില്‍ക്കരുത് കുടിക്കരുത് എന്ന് ഗുരു പറഞ്ഞിട്ടില്ല എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. ഇത് തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്വന്തം തത്വമാണ്. നവോത്ഥാന നായകന്‍മാരുടെ പേര് പറയാനുള്ള യഥാര്‍ത്ഥ അവകാശം സി പി എമ്മുകാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.